വക്കാരിസ്വാന്‍ സാമ്പാര്‍ വെച്ചാഘോഷിച്ചതും, ദേവേട്ടന്‍ കടുമാങ്ങ വിളമ്പാന്‍ ഓടിനടന്നതും വല്യമ്മായി എല്ലാവര്‍ക്കും ബിരിയാണി വിളമ്പിയതും ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുന്‍പായിരുന്നു.
ഇത്രേം ആളുകള്‍ കൂടി ഒരുമിച്ചു ചേര്‍ത്തു തന്ന ഈ ജീവിതം ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ ഇന്ന് സന്തോഷകരമായ ഒരു വര്‍ഷം തികയുകയാണ്.
എല്ലാവര്‍ക്കും സ്നേഹം.
ദിവസങ്ങള്‍ പറന്നാണ് പോയത്.
ഇനി ഇവിടെ എന്ന് വരുമെന്നെനിക്കറിയില്ല. ആരോപണങ്ങളും, പ്രത്യാരോപണങ്ങളും എല്ലാവര്‍ക്കുമെല്ലാവരേയും സംശയവും എല്ലാമായി ഇനിയുമെനിക്കിവിടം എത്രത്തോളം പ്രിയപ്പെട്ടതായിരിക്കും എന്നെനിക്കറിയില്ല. താല്കാലികമായേക്കാം.. മറിയം പറഞ്ഞു പോയ പോലെ ഞാനും.. വിട, നാളെ നേരം വെളുക്കും വരേക്കും വിട.
ഈ മനോഹരമായ ആശംസാ കാര്‍ഡിന് പച്ചാളം കുട്ടിക്ക് ഒരുപാട് നന്ദി..
0 comments:
Post a Comment