ബ്ലോഗ് തുടങ്ങിയതിന്റെ വാര്‍ഷികത്തിനോ പോസ്റ്റൊന്നും ഇട്ടില്ല. അതൊരു രണ്ട് മൂന്നാഴ്ച മുന്‍പായിരുന്നു. മറന്നു പോയി. അല്ലെങ്കിലും ആരെ ബോധിപ്പിക്കാനാണ്? ഏതായാലും മാറാല നീക്കിയ സ്ഥിതിക്ക്, ഇടയ്ക് എന്തെങ്കിലും ഒക്കെ എഴുതണം.
മലയാളത്തില്‍ എഴുതാന്‍ സഹായിച്ച സിബുവിനോ, പെരിങ്ങോടനോ, പിന്മൊഴികള്‍ (തനിമലയാളവും) നടത്തിക്കൊണ്ട് പോയിരുന്ന ഏവൂരാനോ, അതില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മറ്റുള്ളവര്‍ക്കോ (എന്റെ അറിവ് വെച്ച് അനില്‍ ചേട്ടന്‍, ആദി, ശനിയന്‍, വിശ്വപ്രഭ) അതിനൊക്കെ പിന്നില്‍ സാമ്പത്തികമോ മറ്റെന്തെങ്കിലും തരത്തിലൊ ഉള്ളതായ എന്തെങ്കിലും ലാഭേച്ഛ , ഉണ്ടായിരുന്നതായോ, ഇനിയൊരിക്കല്‍ ഉണ്ടാകുമായിരുന്നു എന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനൊരു മന്ദബുദ്ധിയും, ഇവിടെയൊക്കെ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു ഗ്രൂപ്പിലും പെടാത്ത ആളും ആയതുകൊണ്ട് വേറൊന്നും അറിയില്ല.
വെറുതെ ഒരു രസത്തിന്, ഇനി മുതല്‍ കമന്റുകള്‍ വേണ്ട. പോസ്റ്റുകളും ആരെങ്കിലും കാണണമെന്ന് ആഗ്രഹമില്ല.
വണ്‍സ് എഗയിന്‍ എന്റെ ബ്ലോഗിന് ബിലേറ്റഡ് ആനിവേര്‍സറി വിഷസ്. :)
0 comments:
Post a Comment