പണ്ട് സ്മിതയായിരുന്നു യു.എസ് ടൈമിംഗില്‍ ജോലി ചെയ്തിരുന്നത്. ഇപ്പൊ ഞാനും. എന്ത് ചെയ്യാനാ? എന്റെ പുതിയ ബോസ് യു.എസ് ടൈമിലാ ജോലി.
നവംബര്‍ 24-നാണ് പുതിയ അദ്ദേഹം ജോയിന്‍ ചെയ്തത്. ആളിത്രേം സ്ട്രിക്റ്റ് ആയിരിക്കും എന്ന് വിചാരിച്ചില്ല. കൃത്യമായി അര മണിക്കൂര്‍ കൂടുമ്പോള്‍ അലാറം വെച്ച പോലെ തുടങ്ങും.. പെപ്പരപ്പേ.. :) എന്താ ചെയ്യാ.. എന്റെ ഹൃദയത്തിന്റെ ഒരു കൊച്ചു തുണ്ടായിപ്പോയില്ലേ.. എവിടെ നിന്നാണോ എനിക്കിത്രയും ക്ഷമയും സ്നേഹവും ഒക്കെ വന്നത്.
അമ്മയെന്ന വേര്‍ഷന്റെ പ്രത്യേക ഫീച്ചേര്‍സ് ഇതൊക്കെയാണെന്ന് ഇപ്പഴല്ലേ മനസ്സിലാവുന്നത്.